എസ് . സലിം കുമാർ
പണവും ജാതി മത സമ്മർദ്ദ രാഷ്ട്രീയവും കൊണ്ട്ഉഴുതു മറിച്ചി ട്ടിരിക്കുന്ന കര്ണാടക തെരഞ്ഞെടുപ്പു രംഗത്ത് ഇടതുപക്ഷത്തിന് എന്ത് ചെയ്യാൻ പറ്റും എന്നത് ഒരു പ്രശ്നമാണ്. പണ്ടും ഇന്നും കർണാടകത്ത്തിലെ ജനങ്ങൾക്കിടയിൽ ഒരു പ്രതീക്ഷയായി വളരുവാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ മിനിമം ആവശ്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് ഇടതു പാർട്ടികൾ പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. . കൊണ്ഗ്രസ്സും ബി ജെ പിയും സംസ്ഥാനത്തെ കൊള്ളയടിക്കുകയായിരുന്നു. ഉചിതമായ ഒരു ബദൽ ഭരണത്തിനു വേണ്ടിയ്ടുള്ള ബ്വോധവല്ക്കരണം എന്നതിനപ്പുറം ഈ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു ഒന്നും ചെയ്യാൻ ആവില്ല. സി പി ഐ 8 സീറ്റുകളിലും സി പി എം1 6 സീറ്റുകളിലും ഫോർവേഡ് ബ്ലോക്ക്6 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സതി സുന്ദരേശ് , സി പി എം സംസ്ഥാന സെക്രട്ടറി ജി.വി.ശ്രീരാമ റെഡ്ഡി എന്നിവർ മത്സര രംഗത്തുണ്ട്. ഒരു സീറ്റിലെങ്കിലും ഇടതുപക്ഷം ജയിക്കും എന്ന പ്രതീക്ഷ ആര്ക്കും ഇല്ല. ഇടതു പക്ഷക്കാരെന്നു പൊതുവേ അറിയപ്പെടുന്ന ചില മലയാളികൾ ഇടതു പക്ഷത്തിനു സ്ഥാനാർഥി യുള്ള മണ്ഡലങ്ങളിൽ പോലും കൊണ്ഗ്രസ്സിണോ ബി ജെ പിക്കോ വേണ്ടി പ്രവര്ത്തിക്കുന്നുണ്ട് .
1 9 8 5 നു ശേഷം ഭരണകക്ഷികൾ തെരഞ്ഞെടുപ്പു ജയിച്ച ചരിത്രം ഇല്ലാത്ത കർണാടകത്തിൽ ' ദേശീയ പാർട്ടികളുടെ അഴിഞ്ഞാട്ടം ' അവസാനിപ്പിക്കുകയാണ് പ്രാദേശിക കക്ഷികളുടെ ലക്‌ഷ്യം. .കർണാടകത്തിൽ ഓരോ വോട്ടും എത്ര വിലപ്പെട്ടതാണെന്ന് സ്ഥാനാർഥികളും വോട്ടർമാരും നന്നായി മനസ്സിലാക്കിയിരിക്കുന്നു. പൊന്നും പണവും മദ്യവും സാരിയും വാഷിംഗ് മെഷീനും മാത്രമല്ല ചില പ്രാദേശിക വോട്ടു കച്ചവടക്കാർക്ക് ലൈംഗിക തൊഴിലാളികളെ വരെ ഏര്പ്പാട് ചെയ്തു കൊടുത്താണ് വോട്ടു പിടുത്തം എന്നാണു വാർത്തകൾ. മൊബൈൽ ഫോണ്‍ റീചാർജു ചെയ്തു കൊടുത്തും ബാങ്ക് അക്കൌണ്ടിൽ പണം നിക്ഷേപിച്ചും ഒക്കെ വോട്ടു വാങ്ങൽ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റിയൽ എസ്റ്റേറ്റ് -സ്വകാര്യ വിദ്യഭ്യാസ്യ -വ്യവസായ മേഖലകളില നിന്നുള്ള പണം തെരഞ്ഞെടുപ്പുരംഗത്തേക്ക് ഒഴുകുകയാണ്. ചെറുതും വലുതുമായസംഘടനകളെ യും നേതാക്കളെയും രാഷ്ട്രീയകക്ഷികൾ വിലയ്ക്ക് എടുത്തിരിക്കുന്നു. സേവനത്തിന്റെ പാരമ്പര്യം ഉള്ള നേതാക്കളും പ്രവര്ത്തകരും തെരഞ്ഞെടുപ്പു രംഗത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു . പകരം വിലയ്ക്ക് വാങ്ങപ്പെട്ട അനുഭാവികളും അവരുടെ കങ്കാണിമാറും പൊതുരംഗത്ത് പൊറാട്ടുനാടകം ആടുകയാണ്. എല്ലാവരും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥി കൾ ശരാശരി പത്തുകോടി രൂപ ചെലവഴിക്കുന്നു എന്നാണു കണക്ക് . കണക്കിൽ പെടാത്ത ചെലവുകൾ ശതകോടികൾ വരുമെന്നാണ് അനുമാനം. എതിരാളികളുടെ വോട്ട് ബാങ്ക് പണം കൊടുത്തു കൊള്ളയടിച്ചു കഴിഞ്ഞ തവണ അധികാരത്തിൽ വന്ന ബി ജെ പിയെ ക്കാൾ ഒരുപടി മുന്നില് കോണ്ഗ്രസ് ആണ് ഇത്തവണ പണം അധ്ഗികൾ ഒഴുക്കുന്നത് എന്നാണു നിരീക്ഷകർ കരുതുന്നത്. ടിക്കറ്റ് കച്ചവടത്തിന്റെ പേരില് വിദേശ കാറുകളും വാൻ തോതിൽ പണവും സിദ്ധരാമയ്യ ഉള്പ്പെടെയുള്ള നേതാക്കൾ കൈപ്പറ്റി എന്നാണു ടിക്കറ്റ് നിഷേധിക്കപ്പെട്ട മുൻ മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവു മായിരുന്ന എ .കൃഷ്ണപ്പ വെളിപ്പെടുത്തിയത്. ബാംഗ്ലൂരിലെ 28 മണ്ഡലങ്ങളിൽ ഉള്ള കോണ്ഗ്രസ് സ്ഥാനാർഥികളുടെ ശരാശരി ആസ്തി 6 0 കോടി രൂപയാണ് എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകളിൽ നിന്ന് വ്യക്തമാവുന്നു.
മൈസൂറിലെ നരസിംഹരാജ മണ്ഡലത്തിൽ തനിക്കെതിരെ സ്വതന്ത്രയായി മത്സരിക്കുവാൻ ധൈര്യം കാട്ടിയ ദളിത് സ്ഥാനര്തിയായ മംഗല ഗൌരിയു യുടെ വീട് ഇടിച്ചു നിരത്തി യാണ് അവിടുത്തെ കോണ്ഗ്രസ് സ്ഥാനാർഥി തന്റെ ശക്തി പ്രകടിപ്പിച്ചത്. പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പുകളിൽ സ്ത്രീകള്ക്ക് 50 ശതമാനം സംവരണം ഉണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ അത്തരം 'സാഹസങ്ങൾക്കു ഒരു പാര്ട്ടിയും ഒരുക്കമല്ല 10 ശതമാനം സീറ്റുകൾ സ്ത്രീകള്ക്ക് നല്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കർണാടകത്തിൽ നിന്നുള്ള മഹിളാ കോണ്ഗ്രസ് പ്രവർത്തകർ ൾ എ ഐ സി സി ഓഫീസിനു മുമ്പിൽ സത്യാഗ്രഹം നടത്തിയിരുന്നെങ്കിലും അത്രയ്ക്കൊന്നും പോകാൻ കോണ്ഗ്രസ് തയ്യാറായില്ല 224 സീറ്റുകളിൽ കോണ്ഗ്രസ് 11 , ബി ജെ പി 8 , ജനത ദൾ എസ് 7 എന്നീ നിലയ്ക്കാണ് വനിതാ സ്ഥാനാർഥികൾ.
സാമുദായിക സമീകരണങ്ങൾ അനുകൂലമാക്കുവാൻ എല്ലാ കക്ഷികളും കൊണ്ടു പിടിച്ചു ശ്രമിക്കുന്നു . ജനതാ ദൾ എസ്സിനു വൊക്കലിഗരുടെയും ബി ജെ പിക്ക് ലിംഗാ യാത്തുകളുടെയും പിന്തുണ ഉണ്ട്. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക സമുദായങ്ങളുടെയും പിന്തുണ തങ്ങൾക്കു ആണെന്ന് കോണ്ഗ്രസ് കരുതുനുന്ടെങ്കിലും കോണ്ഗ്രസ്സിനു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സിദ്ധരാമ യ്യയും പ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ ഡോ . പരമേശ്വര യും തമ്മിലുള്ള പോര് കടുത്തുവരുന്നു. നില സുരക്ഷിതമാക്കുവാൻ വേണ്ടി താൻ ഉൾപ്പെട്ട കുറുബ സമുദായം ഉള്പ്പെടയുള്ള പിന്നാക്ക സമുദായങ്ങളുടെ സംഘടിത സമ്മർദ്ദം പാർട്ടിയിൽ ചെലുത്തുവാൻ ഉള്ള കരുനീക്കങ്ങൾ സിദ്ധരാമയ്യ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.
വാഗ്ദാനങ്ങളുടെ കാര്യത്തിൽ പ്രമുഖ കക്ഷികൾ മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രകടന പത്രികളിൽ എത്രയോ തവണയായി ആവര്ത്തിക്കുന്ന വാഗ്ദാനങ്ങൾ ആണ് പലതും . അധികാരത്തിൽ വന്നാൽ എല്ലാ ബി പി എൽ കുടുംബങ്ങൾക്കും ഒരു രൂപ നിരക്കിൽ 25 കിലോ അരി നല്കുമെന്നാണ് ബി ജെ പി യുടെ വാഗ്ദാനം. കോണ്ഗ്രസ്സ് ഇത് അഞ്ചു കിലോ കൂടി കൂട്ടി 3 0 കിലോ നല്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. മറ്റെല്ലാ കക്ഷികളും പത്രിക പുറത്തിറക്കിയതി നു ശേഷം ഏറ്റവും ഒടുവിലാണ് കോണ്ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്രമന്ത്രി എ കെ ആന്റണി പ്രകടന പത്രിക പ്രകാശനം ചെയ്ത ചടങ്ങിൽ കോണ്ഗ്രസ്സിന്റെ മുതിര്ന്ന നേതാവ് എസ. എം കൃഷ്ണ പങ്കെടുത്തില്ല. കോണ്ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഒതുക്കുവാൻ നടത്തുന്ന ശ്രമത്തിലും തന്റെ അനുയായികൾക്ക് സീറ്റ് നിഷേധിച്ചതിലും പ്രതിഷേധിച്ചായിരുന്നു ഇത്. കൃഷ്ണയെ വീട്ടില് ചെന്ന് കണ്ടു അനുനയിപ്പിച്ചി ട്ടാണ് ആന്റണി മടങ്ങിയത്.
മാണ്ഡ്യയിൽ തന്നെ സ്ഥാനര്ത്തിയാക്കാതെ കഴിഞ്ഞ അസ്സംബ്ലി -പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ തോറ്റ സിനിമനടൻ അംബരീഷിനെ സ്ഥാനാർഥി യാക്കിയത് രജനീകാന്ത്, മോഹൻലാൽ, ചിരഞ്ജീവി തുടങ്ങിയ പ്രമുഖ സിനിമാനടന്മാർ കോണ്ഗ്രസ് ഹൈ കമാണ്ടിൽ സമ്മര്ദ്ദം ചെലുത്തിയിട്ടാണെന്നു ടിക്കറ്റ് നിഷേധിക്കപ്പെട്ടയാലും വീന്ദ്രആരോപിച്ചിരുന്നു. കൃഷ്ണയുടെ അടുത്ത ആളാണ് രവീന്ദ്ര,. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ തോല്പ്പിക്കാൻ കാരണക്കാരൻ രവീന്ദ്ര ആണെന്നാണ് അംബരീഷ് വിശ്വസിക്കുന്നത്. കൃഷ്ണ ഇടഞ്ഞു നിന്നാൽ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള വോട്ടു ചോർച്ച തടയുവാൻ അതെ സമുദായത്തിൽ പെട്ട അംബരീഷിനെ ഉപയോഗിക്കുകയാണ് കോണ്ഗ്രസ്.
ബി ജെ പിയിലും കൊണ്ഗ്രസ്സിലും റിബൽ ശല്യം രൂക്ഷമാണ്. കഴിഞ്ഞ തവണ സ്വതന്ത്രായി മത്സരിച്ചു ജയിച്ച കോണ്ഗ്രസ് റിബലുകളെ ബി ജെ പി ചാക്കിട്ടു പിടിച്ചു മന്ത്രിമാരാക്കിയിരുന്നു. അവരിലേറെയും ബി ജെ പി വിട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പു അടുക്കുന്തോറുംനേതാക്കൾക്കും പ്രവർത്തകർക്കും വില ഏറുകയാണ്.
28.4.13
Subscribe to:
Post Comments (Atom)
No comments:
Post a Comment